Saturday, January 26, 2013

                                                            ഒളി കണ്ണുകള്‍ 

                      > ഒളി ക്യാമറകള്‍  ഭീഷണിയാകുമ്പോള്‍ <

                 To prevent our innocent ladies from

                       HIDDEN CAMERA


അക്രമങ്ങളും അനീതികളും പൂണ്ടു വിളയാടുന്ന നമ്മുടെ നാട്ടില്‍ ഇനി പറയുന്നതൊക്കെ ഒരു സാധാരണ സംഭവമായി നിങ്ങള്‍ക്ക്  തോന്നിയെന്നിരിക്കാം . ചാറ്റിങ്ങിലും പൊസ്റ്റിങ്ങിലും തിരക്കിലാകും നിങ്ങള്‍ എന്നിരുന്നാലും കുറച്ചു നേരം ഇതൊന്നു വായിക്കു  ചതിക്കുഴികളില്‍  നിന്ന് രക്ഷ പെടാന്‍ ഒരു പരുതി വരെ എങ്കിലും നിങ്ങള്ക്ക് ഈ ബ്ലോഗ്‌ സഹായകമാകും എന്ന പ്രതീക്ഷയോടെ ..

2013 -ന്റെ തുടക്കത്തില്‍ തന്നെ പലയിടങ്ങളില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ട്‌ വാര്‍ത്തകള്‍, വെളിപ്പെടുത്തലുകള്‍ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തു കൊണ്ട് വന്നിരിക്കുന്നത് ..
ഇന്ത്യയില്‍ ഒട്ടാകെ  ഒളി ക്യാമറകളുടെ കച്ചവടം പോടീ പൊടിക്കുന്നതായി റിപ്പോര്‍ട്ട് .
കോഴിക്കോട് ജില്ലയിലെ ഒളി ക്യാമറ വ്യാപാര മേഖലയില്‍ ദിനം പ്രതി വിറ്റഴിയുന്നത് 50-ല്‍  പരം ക്യാമറകള്‍ എന്ന് കടയുടമകളുടെ സാക്ഷി പെടുത്തല്‍ .കേരളത്തിലെ മറ്റു ജില്ലകളിലും ഇതിലൊ ഇതില്‍ അതികാമോ ആകാം കണക്കുകളെന്നും കരുതി വരുന്നു..വിപണന വര്‍ദ്ധനവ്  വിരള്‍  ചൂണ്ടുന്നത് ഒളി ക്യാമറകളുടെ ദുരുപയോഗ സാധ്യതകളിലേക്ക്  തന്നെയാണ്.
കേരളത്തില്‍ പല സ്റ്റേനുകളിലും ഇതിനോടകം തന്നെ ഒളി ക്യാമറളുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റേര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു .
പബ്ലിക്‌ Toilet ,ഹോട്ടല്‍ മുറികള്‍ ,ഹോട്ടല്‍ ബാത്ത് റൂം ,ടെക്സ്റ്റയില്‍സ്  ട്രസ്സിംഗ് റൂം ,തുടങ്ങി ലേഡീസ് ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളാണ് സാമൂഹിക ദ്രോഹികള്‍  ഒളി ക്യാമറകള്‍  സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്നത് .



തുടക്കത്തില്‍ 19000-/ വരെ വിലയുണ്ടായിരുന്ന ഒളി ക്യാമറകള്‍ക്ക്  വിപണിയില്‍ ഇപ്പോള്‍ വെറും 
തുച്ചമായ വിലക്ക് ലഭിക്കപ്പെടുന്നു .ഉപ്പു മുതല്‍ കര്‍പ്പൂരത്തിന് വരെ വില കൂട്ടിയ സര്‍ക്കാര്‍ ഇത് പോലെ ദുരുപയോഗ സാധ്യത കൂടുതലായുള്ള ഇത്തരം വസ്തുക്കളുടെ മേല്‍ വില കൂട്ടുവാനോ ..വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനോ  തയ്യാറാകുന്നില്ല എന്നത് ദ്വര്‍ഭാഗ്യകരമായ വസ്തുതയാണ് .

പല രൂപത്തിലും ഭാവത്തിലും ,ആക്രതിയിലുമുള്ള ഒളി ക്യാമറകള്‍  ഇന്ന് വിപണിയില്‍ സുലഭമാണ്.കണ്മുന്നില്‍ കൊണ്ട് വെച്ചാല്‍ പോലും നാം അറിയാതെ നമ്മുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ഈ ഇത്തിരി കുഞ്ഞന്‍ ക്യാമറകള്‍  സമൂഹത്തിലെ സ്ത്രീകളുടെ മാനത്തിന് വെല്ലു വിളിയാവുകയാണ് ...പുറത്തു വന്ന റിപ്പോര്‍ട്ടുകളുടെ  വിവരങ്ങള്‍ അറിഞ്ഞിട്ടും  അത് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളുടെ ആഴം എത്രത്തോളമാണെന്നു  മനസിലാക്കിയിട്ടും ഇതിനെതിരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല .
അത്യാവശ്യങ്ങള്‍ക്കായി ദൂര യാത്ര ചെയ്യേട്നി വരുന്ന നമ്മുടെ അമ്മമാര്‍ പെങ്ങന്മാര്‍ ,അത്യാവശ്യ കര്‍മ്മങ്ങള്‍ക്ക് യാത്ര മദ്ധ്യേ പബ്ലിക്‌ ടോയിലേറ്റ് ഉപയോഗിക്കുന്നത്  സാധാരണമാണ് .ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ മനസിലക്കാതെ ഒരു പക്ഷെ ഇവരുടെ വലയില്‍ പെടാന്‍ പോകുന്നത് നമ്മുടെ അമ്മയോ പെങ്ങന്മാരോ കൂട്ടുകാരികളോ  ആയിക്കൂട  എന്നില്ല.
ചിത്രം 1 ശ്രെദ്ധിക്കു മുകളില്‍ പറഞ്ഞ പോലെ പബ്ലിക്‌ ടോയിലട്ടുകളില്‍ നിന്ന് പകര്‍ത്തി ഇന്റര്‍ നെറ്റില്‍ പ്രചിരിപ്പിച്ച ചിത്രങ്ങളില്‍  ചിലത് മാത്രമാണ് ആ കാണുന്നത്.ഇതുപോലുള്ള ഫോട്ടോസ് വീഡിയോകള്‍ 
ഇന്‍റെര്‍നെറ്റ് സൈറ്റുകളില്‍ സുലഭമാണ് .
നമ്മുടെ അമ്മ പെങ്ങന്മാരുടെ  മാനത്തിന് വില പേശുന്ന മനുഷ്യ വര്‍ഗത്തില്‍ കൂറ്റന്‍ കൊള്ളാത്ത  ഇമ്മാതിരി കൂട്ടരേ അടിച്ചമര്‍തെണ്ട കാലം കഴിഞ്ഞിരിക്കുന്നു .



  • ചതിക്കുഴികള്‍ കണ്ടെത്താന്‍ ചില മാര്‍ഗങ്ങള്‍


  1. How to detect a HIDDEN CAMERA in trial rooms………

In front of the trial room take your mobile and make sure that mobile can make calls…….Then enter into the trail room, take your mobile and make a call…..
If u can’t make a call……!! There is a hidden camera .

പബ്ലിക്‌ ബാത്ത്രൂം ,ട്രയല്‍ റൂം ,തുടങ്ങിയ ഇടങ്ങള്‍ ഉപയോഗിക്കേണ്ട ആവിശ്യം ഉണ്ടായാല്‍ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ എടുത്തു ഒരു കാള്‍ ചെയ്യാന്‍ ശ്രെമിക്കുക കാള്‍ ചെയ്യാന്‍ കഴിയുന്നില്ല അതല്ല അസാധാരണമായ ശബ്ദങ്ങള്‍ കാള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നുവെങ്കില്‍ സൂക്ഷിക്കുക അവിടെ ഒരു ഒളി ക്യാമറ ഉണ്ടാകാന്‍ 100% സാധ്യതയുണ്ട് .

HI -TEC  ക്യാമറകള്‍ക്ക് മുന്നില്‍ ഈ ടെസ്റ്റ്‌ വില പോകില്ല .നമ്മുടെ കണ്ണുകള്‍ കൊണ്ടുള്ള സൂക്ഷ്മ നിരീക്ഷണം തന്നെയാണ് മുഖ്യമാ
യും വേണ്ടത് എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ .

  • HOW TO DETECT A 2-WAY MIRROR?

When we visit toilets, bathrooms, hotel rooms, changing rooms, etc., How many of you know for sure that the seemingly ordinary mirror hanging on the wall is a real mirror, or actually a 2-way mirror I.e., they can see you, but you can’t see them. There have been many cases of people installing 2-way mirrors in female changing rooms or bathroom or bedrooms.
It is very difficult to positively identify the surface by just looking at it. So, how do we determine with any amount of certainty what type of Mirror we are looking at?

    • നിങ്ങള്‍ക്ക്  അറിയാമോ A 2-WAY MIRROR? എന്താന്ന് ?

ഹോട്ടല്‍ മുറികളില്‍ ,changing rooms ,ബാത്ത് റൂം ,പബ്ലിക്‌ ടോയിലെറ്റസ് ,ഇവിടങ്ങളില്‍ ഒക്കെയും നാം മുഖം നോക്കുന്ന വല്യ കണ്ണാടികള്‍ സ്ഥാപിച്ചിട്ടുണ്ടാകും നമ്മുടെ പ്രതി ബിംബം മാത്രം കാണാന്‍ 
കഴിയുന്ന കണ്ണാടികള്‍ .എന്നാല്‍ A 2-WAY എന്ന് നാമമുള്ള  കണ്ണാടികള്‍ അങ്ങിനെയല്ല .ഇവ സുതാര്യമാണ് ഇത്തരം കണ്ണാടികളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അസാധാരണമായി നമുക്കൊന്നും തോന്നില്ല നമ്മുടെ ബിംബം തന്നെ നമുക്ക് കാണാന്‍ കഴിയും  പക്ഷെ ആ കണ്ണാടിയുടെ അപ്പുറത്തെ വശത്തൊരാള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ഒരു ചില്ല് കണ്ണാടിയിലൂടെന്നപോല്‍  നമ്മെ അയാള്‍ക്ക്‌ കാണാന്‍ സാധിക്കും.ഹോട്ടല്‍ മുറിയിലെ കണ്ണാടിയുടെ മുന്നില്‍ ,ബാത്രൂമിലെ കണ്ണാടിയുടെ മുന്നില്‍ വിവസ്ത്രരായി നില്‍ക്കുമ്പോള്‍ അമ്മ പെങ്ങന്മാര്‍ അറിയുന്നുണ്ടില്ല ഈ ചതി . ഭിത്തിയില്‍ സ്ഥാപിച്ചിരിക്കും വിധം ക്രെമീകരിക്കപ്പെട്ട ഇത്തരം കണ്ണാടികള്‍ ഇന്ത്യയിലെ ചില ഹോട്ടല്‍ മുറികളില്‍ കണ്ടെത്തിയിരുന്നു . ശ്രെദ്ധിക്കുക മുകളില്‍ പറഞ്ഞ ഇടങ്ങളില്‍ അങ്ങിനെയുള്ള  അവസരങ്ങളില്‍ നിങ്ങള്‍ ചെന്നെത്തിപ്പെട്ടാല്‍ 
സൂക്ഷമമായ പരിശോധനക്ക് ശേഷം മാത്രം  അവ ഉപയോഗിക്കുക .
നിങ്ങള്‍ തന്നെ നിങ്ങളെ സൂക്ഷിച്ചു കൊള്ളുക ..ഈ സമൂഹമോ സര്‍ക്കാരോ നിങ്ങള്ക്ക് വേണ്ടി ഒന്നും തന്നെ ചെയ്യുമെന്നു തോന്നുന്നില്ല .ഇത് വായിക്കുന്നവര്‍ ഇതിലെന്തെലും കാര്യമുണ്ടെന്നു കരുതുന്നവര്‍ നിങ്ങളുടെ അമ്മമാരിലേക്ക്  ,പെങ്ങന്മാരിലേക്ക് ,സഹോധരിമാരിലേക്ക്  ,സുഹ്രത്തു ക്കളിലേക്ക് ഈ ജ്ഞാനം എത്തിക്കുക അവരെ ബോധവല്‍ക്കരിക്കുക .
  

 മാന്യമായി ജീവിക്കുന്ന അമ്മ പെങ്ങന്മ്മാരുടെ അസ്ലീലങ്ങള്‍ പകര്‍ത്തി വിറ്റ്  കാശ് ആക്കുന്ന അതില്‍ സുഖം കണ്ടെത്തുന്ന എന്‍റെ വര്‍ഗ ജന്മ്മങ്ങളെ നിങ്ങള്ക്ക് ലജ്ജ തോന്നുന്നില്ലേ ?നിന്നെ നൊന്തു പ്രസവിച്ചതും ഒരു അമ്മയല്ലേ ? സമൂഹത്തിനു വേണ്ടി നീ നനമ്മ ചെയ്യണ്ട മാന്യമായി ജീവിക്കുന്ന അമ്മ പെങ്ങന്മ്മാരെ ഉപദ്രവിക്കാതിരക്കു ..അവരെ ജീവിക്കാന്‍ അനുവധിക്കു ഇതെന്‍റെ  അപേക്ഷയാണ് ...








                                      Rijas Appus

                     http://www.blogger.com/profile/